യുപിയിൽ മന്ത്രിമാര്‍ക്കൊപ്പം ദ കേരള സ്‌റ്റോറി കണ്ട് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ദ കേരള സ്റ്റോറി പ്രദർശനത്തിനെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും തിയേറ്ററിലെത്തി സിനിമ കണ്ടു. വെള്ളിയാഴ്ച 11.30ന് ലഖ്‌നൗവിലെ ലോക്ഭവന്‍ ഓഡിറ്റോറിയത്തിലാണ് യുപി മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമ കണ്ടത്.
കഴിഞ്ഞ ദിവസം ദ കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും സിനിമയ്ക്ക് നികുതി ഒഴിവാക്കി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മധ്യപ്രദേശിലും ദ കേരള സ്റ്റോറിക്ക് നികുതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.
നേരത്തെ സിനിമ കണ്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സിനിമയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. ചിത്രം നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുടുംബത്തോടൊപ്പമിരുന്നാണ് സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമുദായത്തിന് എതിരെയുള്ളതല്ല ചിത്രമെന്നും തീവ്രവാദത്തിനെതിരെയുള്ള ചിത്രമാണിതെന്നും ശർമ്മ കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ചിത്രമാണിതെന്നും നിങ്ങളുടെ മകളോടൊപ്പം ഇരുന്ന് ഈ സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തങ്ങളുടെ മക്കളുടെ സുഹൃത്തുക്കളെ മാതാപിതാക്കള്‍ സദാ നിരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.