ബിഹാറിൽ വീട്ടുവാതിൽക്കൽ ഉറങ്ങി കിടന്ന കർഷകനെ വെടിവെച്ച് കൊന്നു; അജ്ഞാത അക്രമികൾക്കായി അന്വേഷണം | Murder

murder case
Updated on

സഹർസ: ബീഹാറിലെ സഹർസയിൽ വീട്ടുവാതിൽക്കൽ ഉറങ്ങുകയായിരുന്ന വെടിവെച്ച് കൊന്നു (Murder). ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ കർഷകനെ കൊലപ്പെടുത്തുകയായിരുന്നു. സോൺവർഷാ രാജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മൻഖ ഗ്രാമത്തിലെ ഉമേഷ് മിസ്ത്രിയാണ് (55) കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി 8:30 ഓടെ ഭക്ഷണം കഴിച്ച് വീട്ടുവാതിൽക്കൽ കിടന്നുറങ്ങുകയായിരുന്നു ഉമേഷ്. രാത്രി 10:30 നും 11:00 നും ഇടയിൽ വീട്ടുമുറ്റത്ത് വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ തലയ്ക്കും നെഞ്ചിനും വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ ഉമേഷിനെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ്, കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു. പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.

Summary

A 55-year-old farmer, Umesh Mistri, was shot dead by unknown assailants riding a motorcycle while he was sleeping at the entrance of his house in Manakha village, Saharsa, Bihar. The incident occurred late Thursday night.

Related Stories

No stories found.
Times Kerala
timeskerala.com