Times Kerala

 വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

 
 വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു
 ന്യൂ​ഡ​ല്‍​ഹി: വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര നിയമ​മ​ന്ത്രി അ​ര്‍​ജു​ന്‍ റാം ​മേ​ഘ്‌​വാ​ള്‍ ആ​ണ് 128-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യാ​യി ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. 
എഅതേസമയം, ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ പ​ഴ​യ​ബി​ല്‍ നി​ല​വി​ലു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം. എന്നാൽ 2014ല്‍ ​അ​വ​ത​രി​പ്പി​ച്ച ബി​ല്‍ അ​സാ​ധു​വാ​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ലോക്സഭയെ അ​റി​യി​ച്ചു. മു​ന്‍​പ്, 2010 മാ​ര്‍​ച്ച് ഒ​മ്പ​തി​ന് വ​നി​താ സം​വ​ര​ണ ബി​ല്‍ രാ​ജ്യ​സ​ഭ പാ​സാ​ക്കി​യി​രു​ന്നു. ആ ​ബി​ല്ലി​ല്‍ ചി​ല മാ​റ്റ​ങ്ങ​ളോ​ടെയാണ് ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചത്. അ​തി​നാ​ല്‍ ​ത​ന്നെ ബി​ല്‍ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ല്‍ എ​ത്തി പാ​സാ​ക്ക​ണം.ലോ​ക്സ​ഭ, നി​യ​മ​സ​ഭ​ക​ള്‍ എ​ന്നി​വ​യി​ലേ​ക്ക് 33 ശ​ത​മാ​നം സീ​റ്റു​ക​ള്‍ വ​നി​ത​ക​ള്‍​ക്ക് സം​വ​ര​ണം ചെ​യ്യു​ന്ന​താ​ണ് വ​നി​താ സം​വ​ര​ണ ബി​ല്‍. പ​ട്ടി​ക​ജാ​തി- പ​ട്ടി​ക വ​ര്‍​ഗ സം​വ​ര​ണ സീ​റ്റു​ക​ളും മൂ​ന്നി​ല്‍ ഒ​ന്ന് സ്ത്രീ​ക​ള്‍​ക്കാ​യി നീ​ക്കി​വ​യ്ക്ക​ണ​മെ​ന്ന് ബി​ല്ലി​ലു​ണ്ട്.നി​യ​മസ​ഭ​ക​ളി​ല്‍ പ​കു​തി എ​ണ്ണ​മെ​ങ്കി​ലും ഈ ​ബി​ല്‍ പാ​സാ​ക്ക​ണം എ​ന്ന​തി​നാ​ല്‍ വ​നി​താ സം​വ​ര​ണ നിയമം 2029ലെ ​പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക എ​ന്നാ​ണ് വി​വ​രം.

Related Topics

Share this story