മധ്യപ്രദേശിൽ ഹിന്ദു എന്ന് പറഞ്ഞ് ഇരുപത്തിരണ്ടുകാരിയെ വലയിലാക്കി; മതം മാറാൻ നിർബന്ധിച്ചു, സമ്മതിക്കാതെ വന്നപ്പോൾ അതിക്രൂരമായി പീഡിപ്പിച്ചു, പ്രതി പിടിയിൽ | Crime

  Rape Case
Updated on

ഇൻഡോർ: ഹിന്ദു എന്ന് പറഞ്ഞ് യുവതിയെ പ്രണയക്കെണിയിൽപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ (Crime). മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോർ ഝലാരിയ റോഡിലെ താജ് നഗർ നിവാസിയായ അനസ് എന്നയാളാണ് കേസിലെ പ്രതി. ഇയാൾ സ്വയം അശ്വിൻ എന്ന് പരിചയപ്പെടുത്തിയാണ് 22 വയസ്സുള്ള യുവതിയെ പ്രേമബന്ധത്തിൽ കുടുക്കിയത്.

പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന യുവതി, ഒരു വർഷം മുമ്പാണ് അനസുമായി പരിചയത്തിലാകുന്നത്. ഫോൺ വഴിയുള്ള സംഭാഷണത്തിലൂടെയാണ് സൗഹൃദം ആരംഭിക്കുന്നത്. ഡിസംബർ 7-ന് സ്റ്റാർ കവലയിൽ വെച്ച് കാണാനായി വിളിച്ച ശേഷം അനസ് യുവതിയെ ഒരു ദർഗയിൽ കൊണ്ടുപോയി. അവിടെ വെച്ചാണ് താൻ ഹിന്ദു അല്ലെന്നും യഥാർത്ഥ പേര് അനസ് ആണെന്നും വെളിപ്പെടുത്തിയത്. തുടർന്ന് യുവാവ് വിവാഹം കഴിക്കാൻ യുവതിയെ നിർബന്ധിച്ചു.

വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി വിവാഹത്തിന് വിസമ്മതിച്ചു. ഡിസംബർ 12-ന് രാത്രി അനസ് യുവതിയെ വീണ്ടും മറ്റൊരിടത്തേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് മുസ്ലീം മതം സ്വീകരിക്കാൻ യുവതിയെ നിർബന്ധിച്ചു. യുവതി എതിർത്തപ്പോൾ മർദ്ദിക്കുകയും ജീവൻ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനവിവരം മാതാവിനോട് പറഞ്ഞ യുവതി, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരുടെ സഹായത്തോടെ ലസൂരിയ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അനസിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണിൽ മറ്റ് യുവതികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്.

Summary

A Muslim youth identified as Anas (alias Ashwin) from Indore, Madhya Pradesh, was arrested on charges of rape, forced conversion attempts, and intimidation against a 22-year-old Hindu woman. Anas befriended the victim by posing as a Hindu named Ashwin. The deception was revealed at a Dargah, where he confessed his real identity and pressured her for 'Nikah'.

Related Stories

No stories found.
Times Kerala
timeskerala.com