

ജഹാനാബാദ്: ബിഹാറിലെ ജഹാനാബാദ് ജില്ലയിൽ പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു (Assault). സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ ജഹാനാബാദ് ജില്ലയിലെ മഖ്ദുംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജഹാനാബാദിൽ പരീക്ഷയെഴുതിയ ശേഷം ട്രെയിനിൽ വൈകുന്നേരമാണ് പെൺകുട്ടി മഖ്ദുംപൂർ സ്റ്റേഷനിലെത്തിയത്. വീട്ടിലേക്ക് പോകാൻ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ വെച്ച് ഓട്ടോ ഡ്രൈവർ പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിനിരയായ വിദ്യാർത്ഥിനി മഖ്ദുംപൂർ സ്റ്റേഷനിലെത്തി പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ഉടനടി സ്ഥലത്തെത്തുകയും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ചോട്ടു കുമാർ മഖ്ദുംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീംപുര ഗ്രാമവാസിയാണ്. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ ജയിലിലേക്ക് മാറ്റി.
A shocking incident of rape was reported in Jehanabad district, Bihar, where a minor female student was sexually assaulted by an auto driver while she was returning home from an exam. The victim booked the auto from Makhdumpur railway station late in the evening, but the driver,