

ലക്‌നൗ: ഉത്തർപ്രദേശിൽ 19,000-ത്തോളം വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയും നിലവിലുള്ള ആധാർ കാർഡുകൾ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്ത സംഘത്തിൻ്റെ തലനെ അറസ്റ്റ് ചെയ്തു. പ്രമോദ് കുമാർ നിഷാദിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (UP STF) അറസ്റ്റ് ചെയ്തു. ജനസേവന കേന്ദ്രത്തിൻ്റെ മറവിലാണ് ഇയാൾ വൻതോതിൽ വ്യാജ രേഖകൾ നിർമ്മിച്ചത്. ബഹ്‌റൈച്ച് ജില്ലക്കാരനായ 28 വയസ്സുള്ള പ്രമോദ് കുമാർ നിഷാദ്. സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറിയിക്കുന്നത് അനുസരിച്ച് ഇയാൾ ഇതുവരെ 18,000 മുതൽ 19,000 വരെ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയോ നിലവിലുള്ളവയിൽ മാറ്റം വരുത്തുകയോ ചെയ്തു. ഈ സംഘം ബഹ്‌റൈച്ച്-നേപ്പാൾ അതിർത്തി പ്രദേശത്താണ് സജീവമായിരുന്നത്. (Fake Aadhaar Card Racket)
ഇയാൾ സർക്കാർ പോർട്ടലുകൾ വഴി വ്യാജ ജനന, താമസ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പുതിയ ആധാർ കാർഡുകൾ നിർമ്മിക്കുകയോ പേര്, ജനനത്തീയതി, വിലാസം എന്നിവ മാറ്റുകയോ ചെയ്തിരുന്നു. 0 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ വരെ വ്യാജ ആധാർ കാർഡുകൾ ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്. ടെലിഗ്രാം വഴി അഖിൽ സൈഫി എന്ന വ്യക്തിയുമായി ബന്ധം സ്ഥാപിച്ച പ്രമോദ്, വ്യാജ സർട്ടിഫിക്കറ്റ് പോർട്ടലിൻ്റെയും ആധാർ എൻറോൾമെൻ്റ് യൂസർ ഐഡിയുടെയും പാസ്‌വേഡും നേടി. 45,000 രൂപയ്ക്ക് യൂസർ ഐഡികൾ മറ്റുള്ളവർക്ക് നൽകി, അതിൽ നിന്ന് 35,000 രൂപ അഖിലിന് നൽകി.നേപ്പാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡിസംബർ 12-ന് പുലർച്ചെ 4:30-ന് രജ്‌നവ നേപ്പാൾ അതിർത്തിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The Uttar Pradesh Special Task Force (UP STF) arrested Pramod Kumar Nishad (28), the mastermind of a large-scale fake Aadhaar card racket, who had created or updated approximately 18,000 to 19,000 fake Aadhaar cards.