'സ്ത്രീകളുടെ പാർട്ടി ഹിന്ദു സംസ്കാരത്തിന് നിരക്കുന്നതല്ല': അതിക്രമം നടത്തി ബജ്റംഗ്ദൾ
Sun, 19 Mar 2023

ബംഗളൂരു: സ്ത്രീകളുടെ പാർട്ടിയിൽ അതിക്രമം നടത്തി തീവ്ര ഹിന്ദു സംഘടനയായ ബജ്റംഗ്ദൾ. കർണാടക ശിവമൊഗ്ഗയിലെ ക്ലബ്ബിൽ കയറിയാണ് ബജ്റംഗ്ദൾ പ്രവർത്തകർ പാർട്ടി തടഞ്ഞത്. സ്ത്രീകളുടെ പാർട്ടി ഹിന്ദു സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബജ്റംഗ്ദൾ നടപടി. വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള പാർട്ടിയാണ് തടസപ്പെടുത്തിയത്. ക്ലിഫ് എംബസി ഹോട്ടലിലെ ഡിജെ നൈറ്റ് പാർട്ടിയിലാണ് സംഭവം നടന്നത്. എഴുപതോളം സ്ത്രീകൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.