Times Kerala

കൂളർ വാങ്ങി നൽകാത്തതിന് ഭാര്യ പിണങ്ങി പോയി: തർക്കം പൊലീസിന് മുൻപിലുമെത്തി 

 
 ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു; ആഗ്രയില്‍ 46.9 ഡിഗ്രി ചൂട്
ചൂടിന് യാതൊരു ശമനവുമില്ല ഉത്തരേന്ത്യയിൽ. ഇതിനോടകം സൂര്യാഘാതമേറ്റ് ഒറ്റവനവധി പേരാണ് മരണപ്പെട്ടത്. ഇതിനിടയിലാണ് കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഭര്‍ത്താവ് നല്‍കിയ വാഗ്ദാനം നടപ്പാക്കാത്തതിന് ഭാര്യ പിണങ്ങിപ്പോയതായുള്ള വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭർത്താവിനോട് ചൂടിൽ നിന്നും രക്ഷനേടാൻ ഒരു കൂളർ വാങ്ങാൻ ഭാര്യ ആവശ്യപ്പെടുകയുണ്ടായി. ഇവരുടെ ആഗ്രഹം ശമ്പളം ലഭിച്ചയുടൻ നടത്തിക്കൊടുക്കാമെന്ന് ഭർത്താവ് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാൻ തയ്യാറാകാത്ത ഭാര്യ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു. കേസ് ആഗ്ര പൊലീസിന് മുന്നിലെത്തുകയും, തർക്ക പരിഹാരത്തിനായി നിരവധി ശ്രമങ്ങൾ നടക്കുകയും ചെയ്തു. എന്നാൽ, ഒന്നും വിലപ്പോകാത്തതിനാൽ, ഇവരെ കൗൺസലിങ് സെന്‍ററിലെത്തിക്കുകയായിരുന്നു. 

Related Topics

Share this story