തെലങ്കാനയിൽ നിർമാണത്തിലിരുന്ന സ്റ്റേഡിയത്തിന്റെ ഭിത്തി തകർന്ന് അപകടം; 3 പേർ മരിച്ചു
Nov 20, 2023, 16:49 IST

ഹൈദരാബാദ്: തെലങ്കാനയിൽ നിർമാണത്തിലിരുന്ന സ്റ്റേഡിയത്തിന്റെ ഭിത്തി തകർന്ന് മൂന്നു പേർ മരിച്ചു. ഇൻഡോർ സ്റ്റേഡിയത്തിന്റെ ഭീതിയാണ് തകർന്നത്. 10 പേർക്ക് പരുക്കേറ്റു. രംഗ റെഡ്ഡി ജില്ലയിലെ മൊയ്നാബാദിലാണ് അപകടം നടന്നത്. നിർമാണ തൊഴിലാളികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. 20 ഓളം തൊഴിലാളികളാണ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നതായാണ് റിപ്പോർട്ട്. മൊയ്‌നാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു.