‘സംസ്ഥാനത്തിന്റെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ട് ചെയ്യൂ’; കര്‍ണാടക വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി അമിത് ഷാ
May 10, 2023, 07:57 IST

കര്‍ണാടക വിധിയെഴുതാന്‍ തയ്യാറെടുക്കുമ്പോള്‍ പോളിങ് ദിനത്തില്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്തിന്റെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ടുചെയ്യണമെന്ന് അമിത് ഷാ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
‘ഈ പോളിങ് ദിനത്തില്‍ കര്‍ണാടകയുടെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ടുചെയ്യണമെന്ന് എന്റെ സഹോദരിമാരോടും സഹോദരന്മാരോടും ആവശ്യപ്പെടുകയാണ്. നിങ്ങളുടെ ഒരു വോട്ടിന് ഈ നാടിനെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാകും. ജനപക്ഷപുരോഗതിക്ക് അനുകൂലമായ ഒരു സര്‍ക്കാര്‍ ഉറപ്പാക്കാന്‍ കഴിയും’. അമിത്ഷാ ട്വീറ്റ് ചെയ്തു.