കർണാടകയിൽ കണക്കിൽപ്പെടാത്ത നാലര കോടി പിടിച്ചെടുത്തു
Fri, 5 May 2023

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ കോലാറിൽ കണക്കിൽപ്പെടാത്ത നാലര കോടി രൂപ പിടിച്ചെടുത്തു. റിയൽ എസ്റ്റേറ്റുകാരനിൽ നിന്നാണ് പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനായിരുന്ന പണമെന്നാണ് കരുതുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിൽ ഇദ്ദേഹത്തിന്റെ കാറിൽ നിന്നാണ് പണം കണ്ടെടുത്തത്. തെരഞ്ഞെടുപ്പ് നിരീക്ഷക സംഘവും പോലീസിനൊപ്പം റെയ്ഡിൽ പങ്കെടുത്തു. ബംഗാർപേട്ടിലെ വില്ലയിൽ തെരച്ചിൽ നടത്തിയപ്പോൾ കൂടുതൽ പണം കണ്ടെടുത്തു. മാർച്ച് 29 ന് സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 117 കോടി രൂപയും 85.53 കോടിയുടെ സ്വർണവും 78.71 കോടിയുടെ മദ്യവും പിടിച്ചെടുത്തു.