ഭർത്താവിന്റെ മരണം സഹിക്കാൻ കഴിഞ്ഞില്ല: ഭാര്യ ജീവനൊടുക്കി
May 27, 2023, 08:42 IST

ഹൈദരാബാദ്: ഭർത്താവിന്റെ മരണം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം നടന്നത്. ബാഗ് ആംബർപേട്ടിലെ ഡിസി കോളനിയിലെ സഹിതി ആണ് മരിച്ചത്. മരണപ്പെട്ട ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെയാണ് ഇവർ ആത്മഹത്യ ചെയ്തത്.
ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം യുവതിയെ മാതാപിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഭർത്താവിന്റെ വേർപാടിന് പിന്നാലെ സഹിതി മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. സഹോദരി പുറത്തുപോയ സമയത്താണ് സഹിതി ആത്മഹത്യ ചെയ്തത്. ഫാനിൽ തൂങ്ങിയ സഹിതിയെ കണ്ട വീട്ടുകാർ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.