ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ ‘ദ്വയാർത്ഥ’ പരാമർശം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ അതിനാടകീയ രംഗങ്ങൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ പോലീസിനോടൊപ്പം പോകുമ്പോൾ ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഉദയനിധി, ഈ അറസ്റ്റിനെ ഒരു ‘തമാശ’യായി കാണുന്നുവെന്നും നിയമപരമായി നേരിടുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.(Udhayanidhi Stalin Arrested Over Derogatory Remarks Against Trisha)
അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ പ്രതികാരമാണെന്നാണ് ഡി.എം.കെയുടെ ആരോപണം. എന്നാൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായത് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയുടെയോ ടി.വി.കെയുടെയോ വിമർശനത്തിനല്ലെന്നും, മറിച്ച് ഒരു സ്ത്രീയെ പരസ്യമായി അപമാനിച്ചതിനാണെന്നും ടി.വി.കെ നേതാവ് വ്യക്തമാക്കി.
തിങ്കളാഴ്ച തഞ്ചാവൂരിൽ കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പൊതുയോഗത്തിലാണ് കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രി ജോസഫ് വിജയനെതിരെ ഉദയനിധി സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ചിലർ “തൃഷ, തൃഷ” എന്ന് വിളിച്ചുപറയുകയായിരുന്നു. ഉടൻ തന്നെ പ്രസംഗം നിർത്തി ദുരൂഹമായ ചിരിയോടെ ദ്വയാർത്ഥ പ്രയോഗമുള്ള വിദ്വേഷ പരാമർശം ഉദയനിധി നടത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് ടി.വി.കെ ദേശീയ വനിതാ കമ്മീഷനും പോലീസിനും പരാതി നൽകി. പൊതുവേദിയിൽ ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്നതും വസ്തുവൽക്കരിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളും ഉദയനിധിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Story Summary
Tamil Nadu Leader of Opposition Udhayanidhi Stalin was arrested from his Chennai residence following a controversial double-meaning remark aimed at actor Trisha during a Cauvery protest. While DMK termed it a political vendetta, TVK and BJP slammed the leader for insulting a woman in a public space.


