സഹിഷ്ണുതയുള്ള മുസ്ലിങ്ങൾ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം: കേന്ദ്രമന്ത്രി സത്യപാല്‍ സിങ്
May 10, 2023, 06:55 IST

ഡല്‍ഹി: സഹിഷ്ണുതയുള്ള മുസ്ലിങ്ങൾ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്ന് കേന്ദ്ര നിയമ സഹമന്ത്രി സത്യപാല്‍ സിങ് ബാഘേല്‍. അതു തന്നെ ഉപരാഷ്ട്രപതി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതിനുള്ള മുഖംമൂടിയാണെന്നും പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇവരുടെ യഥാർത്ഥ മുഖം വെളിപ്പെടുമെന്നും സത്യപാല്‍ സിങ് പറഞ്ഞു.
ഇന്ത്യ ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടണമെന്നും എന്നാല്‍ സഹിഷ്ണുതയുള്ള മുസ്ലിങ്ങളെ കണക്കിലെടുക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹുര്‍കര്‍ പറഞ്ഞിരുന്നു. ഇതു പരാമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദമമന്ത്രിയുടെ പ്രസംഗം. മുഗള്‍ രാജാവായ അക്ബര്‍ ചെയ്തതെല്ലാം വെറും തന്ത്രമായിരുന്നെന്നും അക്ബര്‍ ജോധാ ഭായിയെ കല്യാണം കഴിച്ചത് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നെന്നും സത്യപാല്‍ സിങ് പറഞ്ഞു.