Times Kerala

   'ഇത് ബിഹാറോ യു.പിയോ രാജസ്ഥാനോ അല്ല'; ഗുജറാത്തിൽ ജോലി അഭിമുഖത്തിന് തിങ്ങിക്കൂടിയ യുവാക്കളുടെ ദൃശ്യങ്ങൾ വൈറൽ

 
  'ഇത് ബിഹാറോ യു.പിയോ രാജസ്ഥാനോ അല്ല'; ഗുജറാത്തിൽ ജോലി അഭിമുഖത്തിന് തിങ്ങിക്കൂടിയ യുവാക്കളുടെ ദൃശ്യങ്ങൾ വൈറൽ

 ഗുജറാത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഏതാനും ഒഴിവുകളിലേക്ക് അഭിമുഖം നടത്തിയപ്പോൾ ജോലി തേടിയെത്തിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ. അങ്ക്ലേശ്വറിലെ ലോർഡ്സ് പ്ലാസാ ഹോട്ടലിൽ തെർമാക്സ് എന്ന കമ്പനിയാണ് ഇന്‍റർവ്യൂ നടത്തിയത്. കമ്പനിയിലെ 10 ഒഴിവുകളിലേക്കായിരുന്നു അഭിമുഖം. എന്നാൽ, ജോലി തേടിയെത്തിയ യുവാക്കളെ കൊണ്ട് ഹോട്ടൽ നിറഞ്ഞു. ഹോട്ടലിനുള്ളിലെ തിരക്ക് പുറത്തേക്കും നീണ്ടു. തിരക്ക് മൂലം ഹോട്ടലിന്‍റെ കൈവരി തകരുന്ന അവസ്ഥയുമുണ്ടായി.ഹോട്ടലിനകത്തും പുറത്തുമായി കൂടിനിൽക്കുന്ന ഉദ്യോഗാർഥികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഗുജറാത്തിലെ തൊഴിലില്ലായ്മയുടെ യഥാർഥ മുഖം വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങളെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.  'ഇത് ബിഹാറോ യു.പിയോ രാജസ്ഥാനോ അല്ല' എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ വിഡിയോ പങ്കുവെച്ചത്.


 

Related Topics

Share this story