

അടിസ്ഥാന സൗകര്യ, നിയന്ത്രണ മേഖലകളിലെ പരിഷ്ക്കാരങ്ങള്‍, കുറഞ്ഞ വായ്പാ ചെലവുകള്‍, മൂലധന രംഗത്തെ വളര്‍ച്ച തുടങ്ങിയവയുടെ പിന്തുണയോടെ 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇപ്പോഴത്തെ പ്രവണതകള്‍ക്കും മുകളിലേക്കു കുതിക്കുമെന്ന് സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ആക്സിസ് ബാങ്കിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ വലിയ സമ്പദ്ഘടനകളില്‍ ഏറ്റവും വേഗത്തില്‍ കുതിക്കുന്നതെന്ന നിലയില്‍ 7.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിനു പിന്തുണ നല്‍കുന്ന നിരവധി ഘടകങ്ങളും ബാങ്കിന്‍റെ ചീഫ് ഇക്കണോമിസ്റ്റും ഗ്ലോബല്‍ റിസര്‍ച്ച് മേധാവിയുമായ നീല്‍കാന്ത് മിശ്ര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോളര്‍ വിനിമയ നിരക്കുകള്‍ ഇന്ത്യയ്ക്ക് സന്തുലനം സുസ്ഥിരമാക്കാന്‍ വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കറന്‍റ് അക്കൗണ്ട് കമ്മി 2026 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 1.2 ശതമാനത്തിലേക്കും 2027 സാമ്പത്തിക വര്‍ഷത്തില്‍ 1.3 ശതമാനത്തിലേക്കും നീങ്ങുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.