തീവ്രവാദ-ലഹരിമാഫിയ ബന്ധം: ആറു സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
Thu, 18 May 2023

ന്യൂഡൽഹി: ലഹരിമരുന്നും അധോലോകബന്ധവും ഉപയോഗപ്പെടുത്തി രാജ്യത്ത് വിധ്വംസകപ്രവർത്തനം നടത്തുന്ന തീവ്രവാദികളെ പിടികൂടാൻ ആറു സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നൂറോളം ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്.
കേസുകളുമായി ബന്ധപ്പെട്ട് 19 പേരെയാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവരിൽ തീവ്രവാദികൾക്ക് ആയുധങ്ങളും സാന്പത്തിക സഹായവും നൽകിയവരുണ്ട്. ഉത്തരേന്ത്യയിൽ ലഹരികടത്ത് മറയാക്കി ഗുണ്ടാസംഘങ്ങളെ വിലയ്ക്കെടുത്താണു തീവ്രവാദികൾ രാജ്യത്ത് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നതെന്ന് എൻഐഎയുടെ പ്രഥമവിവര റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.