Times Kerala

കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു

 
കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു
 

ബംഗളുരു: കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബുധനാഴ്ച ബല്ലാരിയിലെ പോളിംഗ് ബൂത്തിലാണ് 23കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ബല്ലാരിയിലെ കുർലങ്കിഡി ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ യുവതിയ്ക്ക് പ്രസവവേദനയുണ്ടാവുകയും അവിടെത്തന്നെ പ്രസവിക്കുകയുമായിരുന്നു. വനിതാ ജീവനക്കാരും വോട്ടർമാരും യുവതിയെ സഹായിച്ചു.

 കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം;  തൂക്കുസഭയെന്ന് എക്സിറ്റ്പോളുകൾ, കോൺഗ്രസിന് നേരിയ മേൽക്കൈ, ജെ ഡി എസ് കിംഗ് മേക്കറായേക്കും 

രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ എക്സിറ്റ്പോൾ ഫലങ്ങൾ വന്നുതുടങ്ങി. ആദ്യം പുറത്തുവന്ന മൂന്ന് എക്സിറ്റ് പോളുകൾ പ്രകാരം കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ട്. എന്നാൽ ഒറ്റക്ക് ഭരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് എത്തുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കർണാടകയിൽ തൂക്കുസഭയുടെ സാധ്യതയാണ് ഈ എക്സിറ്റ് പോളുകൾ മുന്നോട്ടുവെക്കുന്നത്. ജെ ഡി എസ് ഇത്തവണയും കറുത്ത കുതിരകളാകുമെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന.

സീ ന്യൂസ് മാട്രിസ് ഏജൻസി എക്സിറ്റ്പോൾ കണക്കുകൾ പ്രകാരം കോൺഗ്രസ് 103-മുതൽ 118 സീറ്റുകൾ വരെ നേടും. ബിജെപി 79-94, ജെ ഡി എസ് 25-33, മറ്റുള്ളവർ 2-5 എന്നിങ്ങളനെയാണ് സീ ന്യൂസ് മറ്റു പാർട്ടികൾക്ക് നൽകുന്ന സീറ്റ്.

റിപ്പബ്ലിക് ടിവി – പിമാർക് ഫലത്തിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. 94-108 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. 85-100 സീറ്റുകളുമായി ബിജെപി തൊട്ടടുത്തുണ്ട്. 24-32 സീറ്റുകൾ ജെ ഡി എസിനും 2-6 സീറ്റുകൾ മറ്റുളവർക്കും ലഭിക്കുമെന്നും റിപ്പബ്ലിക് ടി വി പ്രവചിക്കുന്നു.

ടി വി 9 ഭാരത്‍വർഷ് – പോൾസ്ട്രാറ്റ് എക്സിറ്റ് പോളിലും കോൺഗ്രസിനാണ് മുൻതൂക്കും. 94 മുതൽ 108 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് ഈ പോൾ പറയുന്നു. ബിജപി 88-98, ജെഡിഎസ് 21-26, മറ്റുള്ളവർ 0-4 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾ നേടാൻ സാധ്യതയുള്ള സീറ്റുകൾ.

അതേസമയം, ഏഷ്യാനെറ്റ് സുവർണയും ന്യൂസ് നാഷനും ബിജെപിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. ന്യൂസ് നാഷൺ – സി ജി എസ് പോൾ അനുസരിച്ച് ബിജപി 114 സീറ്റുകൾ നേടും. കോണഗ്രസ് 86 സീറ്റുകളും ജെ ഡി എസ് 21 സീറ്റുകളും മറ്റുള്ളവർ മൂന്ന് സീറ്റുകളും നേടുമെന്നും ന്യൂസ് നാഷൻ പ്രവചിക്കുന്നു.

സുവർണ ന്യൂസ് ജൻ കി ബാത്ത് ഫലം അനുസരിച്ച് ബിജെപി 94 മുതൽ 117 സീറ്റുകൾ വരെ നേടും. കോൺഗ്രസ് 91-106 സീറ്റുകളും ജെ ഡി എസ് 14-24 സീറ്റുകളും മറ്റുള്ളവർ 0-2 സീറ്റുകളും നേടുമെന്നും സുവർണ ന്യൂസ് പറയുന്നു.

Related Topics

Share this story