മിസോറാമിൽ വ്യാജ ലഹരിമരുന്ന് ഇടപാടിലൂടെ വൻതോതിൽ പണം തട്ടിയെടുത്തു; നാല് പൊലീസുകാരും അഞ്ച് സ്ത്രീകളും അറസ്റ്റിൽ | Mizoram
ഐസാവോൾ: വ്യാജ ലഹരിമരുന്ന് ഉപയോഗിച്ച് വൻതോതിൽ പണം തട്ടിയെടുക്കുന്ന സംഘത്തെ മിസോറാം (Mizoram) പോലീസ് പിടികൂടി. പിടിയിലായ ഒൻപതുപേരിൽ നാല് സിവിൽ പോലീസ് കോൺസ്റ്റബിൾമാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. ഐസാവോളിലെ സ്പെഷ്യൽ നാർക്കോട്ടിക്സ് പോലീസ് സ്റ്റേഷൻ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
ലഹരിമരുന്ന് വാങ്ങാൻ താല്പര്യമുള്ളവരെ കണ്ടെത്തുകയാണ് സംഘത്തിലെ സ്ത്രീകൾ ആദ്യം ചെയ്യുന്നത്. വ്യാജ ലഹരിമരുന്നിനായി ഇടപാട് ഉറപ്പിച്ച ശേഷം ഒരു പ്രത്യേക സ്ഥലം നിശ്ചയിക്കും. ഇടപാടുകാർ അവിടെ എത്തുമ്പോൾ സി.ഐ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന പൊലീസുകാർ സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യും. പിന്നീട് കേസിൽ നിന്ന് ഒഴിവാക്കാൻ ലക്ഷക്കണക്കിന് രൂപ വാങ്ങി വിട്ടയക്കുകയാണ് പതിവ്. ഇത്തരത്തിൽ ആറിലധികം തവണ സംഘം തട്ടിപ്പ് നടത്തിയതായി എസ്.പി സോസംഗ്ലിയാന അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 15-ന് ന്യൂ ക്യാപിറ്റൽ കോംപ്ലക്സിൽ നിന്നാണ് മൂന്ന് കോൺസ്റ്റബിൾമാരെ ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്ന് ഖാത്‌ലയിൽ നിന്ന് സംഘത്തിന്റെ തലവിയായ സ്ത്രീയെയും വ്യാജ മെത്താംഫെറ്റാമൈൻ ഗുളികകളും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പൊലീസുകാരനും സ്ത്രീകളും പിടിയിലായത്.
Nine people, including four police constables and five women, were arrested in Mizoram for orchestrating a series of frauds involving fake drugs. The gang would lure buyers for illegal substances and then use the constables, posing as CID officers, to "arrest" them and extort money for their release. Police uncovered the racket after seizing fake methamphetamine tablets and tracking down the mastermind behind at least six such fraudulent operations.

