ആദ്യ ദിവസത്തേക്കാൾ കൂടുതൽ കളക്ഷൻ നേടി ദി കേരള സ്റ്റോറി ബോക്സ്ഓഫീസിൽ മുന്നേറുന്നു
May 8, 2023, 13:45 IST

സംവിധായകൻ സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറി കഴിഞ്ഞയാഴ്ച തീയറ്ററുകളിൽ എത്തിയതു മുതൽ കളക്ഷന്റെ കാര്യത്തിൽ വളർച്ച കൈവരിക്കുകയാണ്. മെയ് 7 ഞായറാഴ്ച, ചിത്രം അതിന്റെ ആദ്യ ദിവസത്തെ കളക്ഷനേക്കാൾ ഇരട്ടി നേടി.
മെയ് 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത കേരള സ്റ്റോറി നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണമാണ് നേടുന്നത് ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്ന് 8.03 കോടി രൂപ (നെറ്റ്) നേടിയെടുക്കാൻ ചിത്രത്തിന് കഴിഞ്ഞു. എന്നിരുന്നാലും, മെയ് 7 ഞായറാഴ്ച, ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം 16.50 കോടി രൂപ (നെറ്റ്) നേടിയതായി കണക്കാക്കപ്പെടുന്നു. ഇത് അതിന്റെ ആദ്യ ദിവസത്തെ കളക്ഷനേക്കാൾ ഇരട്ടിയാണ്. ദി കേരള സ്റ്റോറിയുടെ ഇന്ത്യയിലെ മൊത്തം കളക്ഷൻ ഇപ്പോൾ 35.75 കോടി രൂപയാണ്. മെയ് 7-ന് കേരള സ്റ്റോറി 52.92 ശതമാനം ഒക്യുപെൻസി രേഖപ്പെടുത്തി.

എന്നാൽ, തമിഴ്‌നാട്ടിലെയും മറ്റ് പല സംസ്ഥാനങ്ങളിലെയും പല തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കി. മധ്യപ്രദേശിൽ നികുതി രഹിതമായി പ്രഖ്യാപിച്ചു.