ചെന്നൈ: ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'ക്ക് സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കേറ്റ് ലഭിച്ചു. റിലീസിന് തൊട്ടുമുൻപുള്ള ദിവസമാണ് ചിത്രം പ്രദർശനാനുമതി നേടിയത്. 1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് സെൻസർ ബോർഡും റിവൈസിംഗ് കമ്മിറ്റിയും നിർദേശിച്ച 20-ലേറെ കട്ടുകൾ വരുത്തിയ ശേഷമാണ് അനുമതി നൽകിയത്.(Parasakthi hits theaters tomorrow, Sivakarthikeyan-Sudha Kongara's film earns U/A rating)
നേരത്തെ ജനുവരി 14-ന് തീരുമാനിച്ചിരുന്ന റിലീസ്, തിയേറ്റർ ഉടമകളുടെ അഭ്യർത്ഥന പ്രകാരം ജനുവരി 10-ലേക്ക് മാറ്റിയിരുന്നു. നാളെ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ചിത്രത്തിലെ രാഷ്ട്രീയ വിഷയങ്ങളും ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട രംഗങ്ങളും സെൻസർ ബോർഡിന്റെ കർശന പരിശോധനയ്ക്ക് വിധേയമായി. റിവൈസിംഗ് കമ്മിറ്റിയുടെ ഇടപെടലോടെയാണ് ഒടുവിൽ പ്രദർശനാനുമതി ലഭിച്ചത്.