ഗവർണർ CV ആനന്ദ ബോസിന് വധഭീഷണി അയച്ച സാൾട്ട്ലേക്ക് സ്വദേശി അറസ്റ്റിൽ | Governor

ഭീഷണിയെ താൻ ഭയപ്പെടുന്നില്ലെന്ന് ഗവർണർ വ്യക്തമാക്കി.
Salt Lake native arrested for sending death threats to Governor CV Ananda Bose
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് ഭീഷണി സന്ദേശമയച്ച കൊൽക്കത്ത സാൾട്ട്ലേക്ക് സ്വദേശി പോലീസിന്റെ പിടിയിലായി. ഗവർണറുടെ എ.ഡി.സിക്കാണ് സ്ഫോടനം നടത്തുമെന്ന തരത്തിലുള്ള സന്ദേശം ലഭിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.(Salt Lake native arrested for sending death threats to Governor CV Ananda Bose)

കൊൽക്കത്തയിലെ സാൾട്ട്ലേക്ക് മേഖലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ലക്ഷ്യത്തെക്കുറിച്ച് ചോദ്യം ചെയ്യൽ നടക്കുകയാണ്. വധഭീഷണിക്ക് പിന്നാലെ സുരക്ഷാ സേനയെ ഒഴിവാക്കി തെരുവിലിറങ്ങിയ ഗവർണർ, ഭീഷണിയെ താൻ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കി.

"ധീരർ ഒരു തവണ മാത്രമേ മരിക്കൂ, ഭീരുക്കൾ പലതവണ മരിക്കും" എന്ന തത്വത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരുവിലെ സാധാരണ കടകളിൽ നിന്ന് ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com