ബെഡ്ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം കുന്നിന്‍ മുകളിൽ : ശവസംസ്കാരത്തിന് പണമില്ലാത്ത കൊണ്ട് ഉപേക്ഷിച്ചതെന്ന് മകൻ; കേസെടുത്ത് പോലീസ്
Wed, 3 May 2023

കടപ്പ: ഗുവ്വലചെരുവ് ഘട്ട് റോഡിൽ ഒരു വയോധികന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകന് എതിരെ പോലീസ് കേസെടുത്തു. വൈഎസ്ആർ ജില്ലയിലെ 24 കാരനായ ബൊമ്മ രാജശേഖര റെഡ്ഡിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഒരു ട്രക്കിന്‍റെ ഡ്രൈവറും ക്ലീനറുമാണ് ആശുപത്രിയിലെ ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലായി മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടത് 62 കാരനായ ബൊമ്മ ചിന്ന പുല്ലാ റെഡ്ഡിയാണെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അച്ഛന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട സ്ഥലത്ത് മകൻ മൃതദേഹം ഉപേക്ഷിച്ചതാണെന്നു വെളിപ്പെട്ടത്.