യെലഹങ്ക കുടിയൊഴിപ്പിക്കൽ: രാഷ്ട്രീയ വിവാദം കനക്കുന്നു; മുഖ്യമന്ത്രി വിളിച്ച നിർണ്ണായക യോഗം ഇന്ന് | Yelahanka demolitions

കോൺഗ്രസ് പ്രതിരോധത്തിൽ
യെലഹങ്ക കുടിയൊഴിപ്പിക്കൽ: രാഷ്ട്രീയ വിവാദം കനക്കുന്നു; മുഖ്യമന്ത്രി വിളിച്ച നിർണ്ണായക യോഗം ഇന്ന് | Yelahanka demolitions
Updated on

ബെംഗളൂരു: യെലഹങ്കയിലെ കോഗിലു ക്രോസിൽ നടന്ന വിവാദമായ കുടിയൊഴിപ്പിക്കലിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കർണാടക സർക്കാർ അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് ചേരുന്ന നിർണ്ണായക യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ പങ്കെടുക്കും. മൂവായിരത്തോളം പേരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള സുപ്രധാന പ്രഖ്യാപനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന.(Yelahanka demolitions, Political controversy rages, Chief Minister calls crucial meeting today)

മുസ്ലിം ഭൂരിപക്ഷ മേഖലയിലെ മുന്നൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടി ദേശീയതലത്തിൽ തന്നെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ സിപിഎം ശക്തമായി ഇടപെടുകയും പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തതോടെയാണ് ഇത് രാഷ്ട്രീയ ആയുധമായി മാറിയത്.

കർണാടകയിലേത് 'യുപി മോഡൽ ബുൾഡോസർ രാജ്' ആണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് കോൺഗ്രസ്-സിപിഎം പോരിലേക്ക് വഴിമാറി. വിഷയം രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന് തിരിച്ചറിഞ്ഞ എഐസിസി നേതൃത്വം സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം തേടി. ഡി.കെ. ശിവകുമാറിൽ നിന്ന് കെ.സി. വേണുഗോപാലാണ് റിപ്പോർട്ട് തേടിയത്.

കയ്യേറ്റം ഒഴിപ്പിക്കൽ മാത്രമാണ് നടന്നതെന്ന് ഡി.കെ. ശിവകുമാർ ന്യായീകരിക്കുന്നുണ്ടെങ്കിലും വീടുകൾ തകർത്ത നടപടി പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. വീട് നഷ്ടപ്പെട്ടവർക്കായി അതേ സ്ഥലത്ത് തന്നെ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനാണ് സർക്കാരിന്റെ ആലോചന. പുനരധിവാസത്തിനായി അടിയന്തര സർവേ നടത്താൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. കോൺഗ്രസിന്റെ വിശദീകരണങ്ങളിൽ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അതൃപ്തിയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com