Times Kerala

സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കും: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി
 

 
സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കും: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി
മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഭീഷണി ഉയര്‍ത്തി ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി. ജയിലില്‍ ഇരുന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയത്. സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്നും ലോറന്‍സ് പറഞ്ഞു.

നിലവില്‍ ഭീഷണിയെത്തുടര്‍ന്ന് സല്‍മാന് മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ നല്‍കിയിട്ടുണ്ട് . ഒന്നോ രണ്ടോ കമാന്‍ഡോകളും 2 പിഎസ്ഒമാരും ഉള്‍പ്പെടെ 11 ജവാന്മാരാണ് സല്‍മാനൊപ്പം ഉള്ളത് . ഇതുകൂടാതെ സല്‍മാന്റെ കാര്‍ ബുള്ളറ്റ് പ്രൂഫുമാണ്.

‘തനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ സല്‍മാന്‍ ബിഷ്ണോയ് സമുദായം ആരാധിക്കുന്ന മാനിനെ വേട്ടയാടി . അന്നുമുതല്‍ തനിക്ക് സല്‍മാനോട് പകയുണ്ട്. സല്‍മാന്‍ നമ്മുടെ സമൂഹത്തെ അപമാനിച്ചു. അവന്റെ അഭിമാനം നമ്മള്‍ തകര്‍ക്കും. നമ്മുടെ സമൂഹത്തില്‍ മൃഗങ്ങളെയും സസ്യങ്ങളെയും ആരാധിക്കുന്നു. സല്‍മാന്‍ നമ്മുടെ സമൂഹത്തിന് മുന്നില്‍ വന്ന് മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സമൂഹം അതിനെ അംഗീകരിച്ചില്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല’, ലോറന്‍സ് പറയുന്നു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഏറ്റവും അപകടകാരിയായ ഗുണ്ടാസംഘത്തിന്റെ തലവനാണ് ലോറന്‍സ് ബിഷ്ണോയ്. പിതാവ് ലവീന്ദ്ര കുമാര്‍ പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു. 2014 മുതല്‍ ലോറന്‍സ് തടവിലാണ്.

Related Topics

Share this story