ആര്യന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കണം; ലൈഫ് കോച്ചിനെ നിയമിച്ച് ഷാരൂഖ്

aryankhan
മുംബൈ :  ആര്യന്‍ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കാനായി ലൈഫ് കോച്ചിനെ നിയമിച്ച് ഷാരൂഖ് ഖാന്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞപ്പോഴുണ്ടായ മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് താരപുത്രന്  ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നത്.ഹൃത്വിക് റോഷന്റെ മാര്‍ഗനിര്‍ദേശിയായിരുന്ന അര്‍ഫീന്‍ ഖാന്‍ ആണ് ആര്യന്റെ കോച്ച്. സൂസനുമായുള്ള വിവാഹമോചന സമയത്ത് ഹൃത്വികിനുണ്ടായ പ്രശ്നങ്ങള്‍ മറികടക്കാന്‍ സഹായിച്ചത് ഇദ്ദേഹമായിരുന്നു .

Share this story