Fake IAS Officer

വ്യാജ IAS ഓഫീസറായി ചമഞ്ഞത് ഏഴു വർഷം; കള്ളി വെളിച്ചത്തായത് ഭൂമി ഇടപാടിനിടെ | Fake IAS Officer

വ്യാജ തിരിച്ചറിയൽ കാർഡുകളും ബോർഡ് വെച്ച കാറും പോലീസ് പിടിച്ചെടുത്തു
Published on

റാഞ്ചി: യുപിഎസ്‌സി പരീക്ഷയിൽ പരാജയപ്പെട്ടത് വീട്ടുകാരെ അറിയിക്കാതെ ഏഴു വർഷമായി വ്യാജ ഐ.എ.എസ് ഉദ്യോഗസ്ഥനായി അഭിനയിച്ചു വന്ന മുപ്പത്തിയഞ്ചുകാരൻ ഒടുവിൽ പോലീസിന്റെ പിടിയിൽ (Fake IAS Officer). ജാർഖണ്ഡിലെ പാലാമുവിലാണ് സിവിൽ സർവീസ് മോഹം തലയ്ക്കുപിടിച്ച രാജേഷ് കുമാർ എന്ന യുവാവ് അറസ്റ്റിലായത്. ശനിയാഴ്ച ഹുസൈനാബാദ് പോലീസ് സ്റ്റേഷനിൽ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാൻ എത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയത്.

ഒഡീഷ കേഡറിലെ 2014 ബാച്ച് ഐ.എ.എസ് ഓഫീസർ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. എന്നാൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ പോലീസ് സംശയിച്ചു. പിന്നീട് താൻ ഐപിടിഎഎഫ്എസ് ഉദ്യോഗസ്ഥനാണെന്ന് മാറ്റിപ്പറഞ്ഞുവെങ്കിലും രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല. നാല് തവണ ശ്രമിച്ചിട്ടും യു.പി.എസ്.സി പാസാകാത്തതിലുള്ള നിരാശയും ഐ.എ.എസ് ഉദ്യോഗസ്ഥനാകണമെന്ന പിതാവിന്റെ ആഗ്രഹവുമാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് രാജേഷ് പോലീസിനോട് സമ്മതിച്ചു. ഇയാളുടെ പക്കൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡുകളും ബോർഡ് വെച്ച കാറും പോലീസ് പിടിച്ചെടുത്തു.

Summary

A 35-year-old man named Rajesh Kumar was arrested in Palamu for impersonating an IAS officer for the past seven years. He resorted to this fake identity after failing the UPSC exams four times to satisfy his family's expectations. The deception was uncovered by the police during a land deal mediation when he failed to provide valid credentials and gave contradictory statements.

Times Kerala
timeskerala.com