HomeKeralaപെരുമഴ പെയ്തിറങ്ങിയിട്ടും റെഡ് അലർട്ട് നൽകാൻ വൈകി: സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പും...

പെരുമഴ പെയ്തിറങ്ങിയിട്ടും റെഡ് അലർട്ട് നൽകാൻ വൈകി: സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പും മുന്നൊരുക്കവും പാളിയെന്ന് വിമർശനം | Kerala Rain

തിരുവനന്തപുരം: പെരുമഴയിൽ ജനം വലയുമ്പോഴും കേരളത്തിൽ കാലാവസ്ഥ പ്രവചനങ്ങളും മുന്നൊരുക്കങ്ങളും പാളിയെന്ന് വിമർശനം. പ്രളയസമാനമായ അതിതീവ്ര മഴ പെയ്തിറങ്ങിയ പത്തനംതിട്ടയിലും ഇടുക്കിയിലും വൈകിയാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും റെഡ് അലർട്ട് പ്രഖ്യാപിച്ചത്.(Kerala Rain Red Alert Delay IMD KSDMA Disaster Response Failure)

ഔദ്യോഗിക ഏജൻസികളുടെ അനാസ്ഥ കാരണം ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തനംതിട്ട ളാഹയിൽ 25 സെന്റീമീറ്ററും, ഇടുക്കിയിലെ പീരുമേട്ടിലും തൊടുപുഴയിലും 21 സെന്റീമീറ്റർ വീതവുമാണ് മഴ രേഖപ്പെടുത്തിയത്. ഇത് റെഡ് അലർട്ടിന് തുല്യമായ അതിതീവ്ര മഴയാണെന്നിരിക്കെ, ഇന്നലെ രാത്രി 10 മണി വരെ നൽകിയ അറിയിപ്പുകളിൽ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് മാത്രമാണ് നിലനിന്നിരുന്നത്.

ഒടുവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഐ.എം.ഡി റെഡ് അലർട്ട് പുറപ്പെടുവിച്ചത്. അപ്പോഴേക്കും ജനങ്ങൾ ദുരിതക്കയത്തിലായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ ചട്ടമനുസരിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ തന്നെ അടിയന്തര രക്ഷാപ്രവർത്തന നടപടികൾ ആരംഭിക്കേണ്ടതാണ്. എന്നാൽ, 2018-ലെ പ്രളയം ബാധിച്ച റാന്നിയിലോ, മുൻപ് ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലോ ജനങ്ങളെ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കാനോ മുൻകരുതലുകളെടുക്കാനോ സാധിച്ചില്ല എന്ന് വിമർശനമുയരുന്നു.

ചൂരൽമല – മുണ്ടക്കൈ ദുരന്തമുണ്ടായ 2024-ന് സമാനമായി ഇതും ഒരു ‘എൽ നിനോ’ വർഷമാണ്. ഇത്തരമൊരു കാലാവസ്ഥാ വ്യതിയാന സമയത്ത് അപ്രതീക്ഷിതവും അതിതീവ്രവുമായ മഴ പെയ്യാൻ സാധ്യത കൂടുതലാണെന്നിരിക്കെ, ഈ അനാസ്ഥ ജനങ്ങളുടെ ജീവനാണ് ഭീഷണിയാകുന്നത്.

Story Summary 

Severe rain warnings and disaster management again failed in Kerala as the IMD issued Red Alerts for Pathanamthitta and Idukki hours after record rainfall caused heavy damage. Despite private agencies predicting extreme rain, official delays left vulnerable areas like Ranni and Koottickal unprepared, exposing major flaws in the state’s disaster response mechanism.

WhatsApp Channel Banner

Latest updates

അമേരിക്കൻ വിസ ബോണ്ട് പദ്ധതി സ്ഥിരമാക്കി; 50 രാജ്യങ്ങൾക്ക്...

വാഷിങ്ടൺ: അമേരിക്കയിലെ സന്ദർശക, ബിസിനസ് വിസ അപേക്ഷകരിൽ നിന്ന് നിശ്ചിത തുക ബോണ്ടായി ഈടാക്കുന്ന വിസ ബോണ്ട് പദ്ധതി സ്ഥിരമാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് (US Visa Bond Programme). നിലവിൽ 50...

ഭോഗാപുരം വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: ആന്ധ്രയ്ക്ക് 17,900...

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിസിയനഗരം ജില്ലയിലെ ഭോഗാപുരത്ത് നിർമ്മിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഉത്തരാന്ധ്ര മേഖലയെ വൻ വ്യവസായിക-സാമ്പത്തിക ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട്...

‘ആക്രമിച്ചാൽ തിരിച്ചടി ഉറപ്പ്’; അമേരിക്കൻ ഊർജകേന്ദ്രങ്ങളും ഇസ്രയേൽ നിർണായക...

ടെഹ്റാൻ: ഇറാനെതിരെ പുതിയ സൈനിക നടപടി ഉണ്ടായാൽ അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഊർജ സ്ഥാപനങ്ങളെയും ഇസ്രയേലിലെ നിർണായക അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ പുതിയ ആക്രമണത്തിന് അമേരിക്കയും ഇസ്രയേലും തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ്...

‘മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം, ഏത്...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രളയസാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ഭരണകൂടം. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മഴക്കെടുതി...

അജിത് ഡോവലിന് ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം; ‘രാജ്യത്തിന്റെ...

പുനെ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് 2026-ലെ അഭിമാനകരമായ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മാനിച്ചു. ഇന്ത്യയുടെ ആഭ്യന്തര-ബാഹ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും വിദേശനയ രൂപീകരണത്തിലും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....