അധ്യാപികയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തിയതായി പരാതി; പൊലീസിൽ പരാതി
Sep 16, 2023, 19:01 IST

ഭോപ്പാൽ: അധ്യാപിക സ്കൂളിൽ കൊണ്ടുവന്ന കുപ്പിവെള്ളത്തിൽ അജ്ഞാതൻ മൂത്രം കലർത്തിയതായി പരാതി. മധ്യപ്രദേശിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപിക വെള്ളം കുടിക്കാൻ കുപ്പിയെടുത്തപ്പോൾ അരുചി അനുഭവപ്പെടുകയും തുടർന്ന് സഹപ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. കുടിവെള്ളത്തിൽ ആരാണ് മൂത്രം കലർത്തിയതെന്ന് അറിയില്ലെന്ന് 35കാരിയായ അധ്യാപിക പരാതിയിൽ പറഞ്ഞു.