അധ്യാപകൻ്റെ ജന്മദിനാഘോഷം; ഡിയോഡറൻ്റ് ആണെന്ന് കരുതി പെപ്പർ സ്പ്രേ അടിച്ച 22 കുട്ടികൾ ബോധം കെട്ടുവീണു
Thu, 4 May 2023

ഡൽഹി: ഡിയോഡറൻ്റ് ആണെന്നുകരുതി പെപ്പർ സ്പ്രേ അടിച്ച 22 കുട്ടികൾ ബോധം കെട്ടുവീണു. ബുധനാഴ്ച ദക്ഷിണ ഡൽഹിയിലെ മെഹ്‌റോളിയിലുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപകൻ്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.