Times Kerala

ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യം നീ​റ്റ് വി​രു​ദ്ധ​പോ​രാ​ളി​ക്കു സ​മ​ർ​പ്പി​ച്ച് ത​മി​ഴ്നാ​ട്

 
ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യം നീ​റ്റ് വി​രു​ദ്ധ​പോ​രാ​ളി​ക്കു സ​മ​ർ​പ്പി​ച്ച് ത​മി​ഴ്നാ​ട്
അ​രി​യാ​ലൂ​ർ: പു​തു​താ​യി നി​ർ​മി​ച്ച ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​നു "നീ​റ്റ്' പ​രീ​ക്ഷ​യ്ക്കെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി ശ്ര​ദ്ധേ​യ​യാ​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ പെ​ൺ​കു​ട്ടി​യു​ടെ പേ​ര് ന​ൽ​കി ത​മി​ഴ്നാ​ട്. അ​രി​യാ​ലൂ​രി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​നാ​ണ് നീ​റ്റി​നെ​തി​രേ സു​പ്രീം​കോ​ട​തി​വ​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ എ​സ്. അ​നി​ത​യു​ടെ പേ​രു ന​ൽ​കി​യ​ത്. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള അ​നി​ത ത​മി​ഴ്നാ​ട് പ​ന്ത്ര​ണ്ടാം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 1200 ൽ 1176 ​മാ​ർ​ക്ക് നേ​ടി​യി​രു​ന്നു. നീ​റ്റ് എ​ന്ന ക​ട​ന്പ മ​റി​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 2017 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് അ​വ​ർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നീ​റ്റ് പ​രീ​ക്ഷ​യ്ക്കെ​തി​രേ സം​സ്ഥാ​ന​ത്ത് വ​ലി​യ പ്ര​ക്ഷോ​ഭം ന​ട​ന്നി​രു​ന്നു. മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നു വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ നീ​റ്റ് പ​രീ​ക്ഷ അ​നു​ചി​ത​മാ​ണ് എ​ന്ന​തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​ണ് അ​നി​ത​യു​ടെ ജീ​വി​ത​മെ​ന്നു ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്ത യു​വ​ജ​ന​ക്ഷേ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. 

Related Topics

Share this story