Times Kerala

സ്വ​വ​ർ​ഗ വി​വാ​ഹം വിലക്കിയ വിധിയുടെ പു​നഃ​പ​രി​ശോ​ധ​നയാവശ്യപ്പെട്ടുള്ള ഹ​ർ​ജി​ക​ൾ ഇ​ന്ന് സുപ്രീംകോടതിയിൽ 

 
 മണിപ്പൂർ സംഘർഷം: വികാരങ്ങൾക്കൊപ്പം നീങ്ങാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂ​ഡ​ൽ​ഹി: ഇന്ന് സുപ്രീംകോടതി സ്വ​വ​ർ​ഗ വി​വാ​ഹം വി​ല​ക്കി​യ ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ച് വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കും. കോടതിക്ക് മുന്നിലുള്ളത് 13 ഹർജികളാണ്. സു​പ്രീം​കോ​ട​തി വി​ധി​യെ ചോ​ദ്യം ചെ​യ്തു കൊണ്ടുള്ള ഈ ഹർജികളിൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളെ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ആവശ്യപ്പെടുന്നു. ഹർജി പരിഗണിക്കുന്നത് അഞ്ചംഗ ബെഞ്ചാണ്. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ഹി​മ കോ​ഹ്‌​ലി, ബി.​വി. നാ​ഗ​ര​ത്ന, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​രാണ് ബെഞ്ചിലുള്ളത്. എന്നാൽ, ഇന്നലെ സുപ്രീംകോടതി കേ​സ് തു​റ​ന്ന കോ​ട​തി​യി​ൽ കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തള്ളി. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മുൻപാകെ ഇക്കാര്യം ആവശ്യപ്പെട്ടത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ നീ​ര​ജ് കി​ഷ​ൻ കൗ​ളും അ​ഭി​ഷേ​ക് സിം​ഗ്വി​യു​മാ​ണ്. ഇന്നുച്ചയ്ക്കാണ് കേസ് പരിഗണിക്കുന്നത്. 

Related Topics

Share this story