'45 ചതുരശ്ര അടി' ഭൂമിയുടെ പേരിൽ കൊലപാതകം; യുവാവിനെ അയൽവാസികൾ ചേർന്ന് കുത്തിക്കൊന്നു | Murder

Murder
Updated on

മോത്തിഹാരി: ബിഹാറിലെ മോത്തിഹാരിയിൽ ഭൂമിയുടെ പേരിലെ തർക്കം കൊലപാതകത്തിൽ (Murder) കലാശിച്ചു. മോത്തിഹാരി ജില്ലയിലെ മുഫസ്സിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാംഗഢ്‌വ ഗ്രാമത്തിലെ 20 വയസ്സുകാരനായ മനീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. ഏകദേശം 45 ചതുരശ്ര അടി ഭൂമിയുടെ തർക്കത്തെ തുടർന്ന് മനീഷിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടുവളപ്പിലെ ഭൂമിയെ ചൊല്ലി അയൽക്കാരായ ലാലൻ പാസ്വാൻ, വിരേന്ദ്ര പാസ്വാൻ എന്നിവരുമായി ദീർഘകാലമായി തർക്കത്തിലായിരുന്നു മനീഷിന്റെ കുടുംബം. ഭൂമി അളക്കാൻ തീരുമാനിച്ചിരുന്നതിനെ ചൊല്ലി ഡിസംബർ 11-ന് പ്രതികൾ മനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ ഭീഷണി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവാണ് വീട്ടുമുറ്റത്ത് കിടക്കുന്ന മകന്റെ ശവശരീരം കാണുന്നത്. മനീഷിൻ്റെ കഴുത്തിലും വയറ്റിലും പുറത്തുമായി പന്ത്രണ്ടിലേറെ തവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് മനീഷിന്റെ മരണം സംഭവിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Summary

A 20-year-old youth named Manish Kumar was stabbed to death in Ramgarhwa village, Motihari district, Bihar, following a dispute over just two 'dhur' (small unit of land) of property with his neighbours. The victim's father stated the murder was related to the land dispute, as the accused had issued threats earlier.

Related Stories

No stories found.
Times Kerala
timeskerala.com