HomeNational'ഗുണ്ടാരാജ് അനുവദിക്കില്ല': കോടതിമുറിയിൽ അഭിഭാഷകന് മർദ്ദനമേറ്റതിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി |...

‘ഗുണ്ടാരാജ് അനുവദിക്കില്ല’: കോടതിമുറിയിൽ അഭിഭാഷകന് മർദ്ദനമേറ്റതിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി | Lawyer

ന്യൂഡൽഹി:തീസ് ഹസാരി കോടതി മുറിക്കുള്ളിൽ അഭിഭാഷകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശക്തമായ നിലപാട് സ്വീകരിച്ചു. താൻ വാദിക്കാനെത്തിയ കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ നേരിട്ട് സമീപിക്കുകയായിരുന്നു.(Supreme Court seeks report on assault on lawyer in courtroom)

നീതിപീഠത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ‘ഗുണ്ടാരാജ്’ കോടതിക്കുള്ളിൽ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയോ എന്ന് ചോദിച്ച കോടതി, പരാതി ഔദ്യോഗികമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ സമർപ്പിക്കാൻ നിർദ്ദേശിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ പരാതിയുടെ പകർപ്പ് തനിക്ക് നൽകാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Clickable Info Box