Times Kerala

വ്യക്തികളുടെ അവകാശങ്ങൾ മൃഗങ്ങൾക്ക് നൽകാനാവില്ലെന്ന്  സുപ്രീം കോടതി
 

 
വ്യക്തികളുടെ അവകാശങ്ങൾ മൃഗങ്ങൾക്ക് നൽകാനാവില്ലെന്ന്  സുപ്രീം കോടതി

കേരളത്തിലേക്ക് കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. മൃഗങ്ങൾക്ക് മനുഷ്യർക്കുള്ളതുപോലെ മൗലികാവകാശങ്ങൾ ഉള്ളതായി ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജല്ലിക്കെട്ടും കമ്പളയും കാളവണ്ടിയോട്ടമത്സരവും അനുവദിക്കുന്ന നിയമഭേദഗതികൾ ശരിവെച്ച് പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് വിധി പ്രസ്താവിച്ചത്. വ്യക്തികൾക്കെന്നപോലെ തത്തുല്യ അവകാശം മൃഗങ്ങൾക്ക് നൽകാനാവില്ലെന്നാണ് കോടതിയുടെ അഭിപ്രായം. മൃഗങ്ങൾക്ക് മൗലികാവകാശങ്ങളുമുണ്ടെന്ന ഹർജിക്കാരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

മൃഗങ്ങൾക്ക് മൗലികാവകാശം നൽകിയതായി നമുക്ക് കീഴ്‌വഴക്കമില്ല, ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള 2014ലെ വിധിയിലും മൃഗങ്ങൾക്ക് മൗലികാവകാശമുള്ളതായി എടുത്തു പറയുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

Related Topics

Share this story