

വിശാഖപട്ടണം: ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം വെറും 14.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 65 റൺസുമായി പുറത്താകാതെ നിന്ന ജമീമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ജമീമ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. ഓപ്പണർ സ്മൃതി മന്ദാന 25 റൺസെടുത്ത് ജമീമയ്ക്ക് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 15 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യൻ ബൗളിങ് നിരയ്ക്ക് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ.