സത്യേന്ദര്‍ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
May 26, 2023, 12:32 IST

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ചത്തേയ്ക്കാണ് ജാമ്യം അനുദിച്ചിരിക്കുന്നത്.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്കിയ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. ചികിത്സയ്ക്കു വേണ്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്നും ഡല്‍ഹി വിട്ട് പുറത്തുപോകരുതെന്നും കോടതി വ്യക്തമാക്കി. കേസ് ജൂലൈ 11ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ മെയ് 30നാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജെയിന് അറസ്റ്റിലായത്. തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.