ഓടുന്ന സ്‌കൂട്ടറിൽ പരസ്പരം ആലിംഗനം ചെയ്ത് കമിതാക്കള്‍: സ്നേഹപ്രകടനം ജീവൻ പണയപ്പെടുത്തി

കമിതാക്കളുടെ രസകരമായ നിരവധി വീഡിയോകളാണ് കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുള്ളത്. ഇത്തരം വാർത്തകൾക്ക് കാഴ്ചക്കാരും കൂടുതലാണ്. സ്‌നേഹം പ്രകടിപ്പിക്കാന്‍ സാഹസിക മാര്‍ഗം തെരഞ്ഞെടുക്കാനും കമിതാക്കള്‍ക്ക് മടിയില്ല. ഇത്തരത്തില്‍ ജീവൻ പണയപ്പെടുത്തി ഒരു സ്നേഹ പ്രകടനത്തിന്റെ കാഴ്ചയാണ് സമൂഹ മാധ്യമങ്ങൾ നിറയെ. ഓടുന്ന ഇരുചക്ര വാഹനത്തിലാണ് ഈ സാഹസം അരങ്ങേറിയത്.
ദില്ലിയിലാണ് കാഴ്ചക്കാരെ അമ്പരപ്പിച്ച സംഭവം നടന്നത്. തിരക്കേറിയ റോഡില്‍ രാത്രിയിലാണ് ഇരുവരുടേയും യാത്ര. ഒരു കൈ മാത്രം ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത്. പിറകിലിരിക്കുന്ന ആള്‍ മുന്നോട്ടേക്കും മുന്നിലിരിക്കുന്ന ആര്‍ പിന്നോട്ടേക്കും ആഞ്ഞ ശേഷമാണ് കെട്ടിപ്പിടിക്കുന്നത്. മറ്റ് വാഹനങ്ങൾ നിരവധിയുള്ള റോഡിൽ വളരെ അപകടകരമായ നിലയില്‍ ആണ് ഇവര്‍ വാഹനം ഓടിക്കുന്നത്.
വളരെ ചുരുങ്ങിയ സമയത്തിലാണ് വീഡിയോയാണ് വൈറലയായത്. വിഡിയോയ്ക് താഴെ നിരവധി പേരാണ് ഇത്തരം സാഹസത്തെ വിമർശിച്ച് കമന്റ് ഇട്ടിരിക്കുന്നത്.