ശിവാജി മഹാരാജാവിനെ അധിക്ഷേപിച്ചെന്ന്; പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ കേസ്
May 8, 2023, 06:38 IST

താനെ: ഛത്രപതി ശിവാജി മഹാരാജാവിനെ ഇൻസ്റ്റഗ്രാമിലൂടെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വർഗീയവിദ്വേഷം ഉണർത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുട്ടിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണു പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്നു ഭീവണ്ടി ശാന്തിനഗർ പോലീസ് അറിയിച്ചു.