

98-ാമത് അക്കാദമി അവാർഡുകളുടെ (Oscars 2026) മികച്ച ചിത്രത്തിനുള്ള പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ സിനിമകളായ 'കാന്താര: എ ലെജൻഡ് - ചാപ്റ്റർ 1'-ഉം അനുപം ഖേറിന്റെ 'തൻവി ദ ഗ്രേറ്റും' (Oscars 2026 Best Picture list). ലോകമെമ്പാടുമുള്ള സിനിമകളിൽ നിന്ന് യോഗ്യത നേടിയ 201 ചിത്രങ്ങളുടെ പട്ടികയിലാണ് ഈ രണ്ട് ഇന്ത്യൻ ചിത്രങ്ങളും ഉൾപ്പെട്ടിരിക്കുന്നത്.
വെറൈറ്റി റിപ്പോർട്ട് പ്രകാരം, വെറുമൊരു എൻട്രി എന്നതിലുപരി തിയേറ്റർ റിലീസ്, റെപ്രസന്റേഷൻ ആൻഡ് ഇൻക്ലൂഷൻ സ്റ്റാൻഡേർഡ്സ് ഫോം സമർപ്പിക്കൽ തുടങ്ങിയ കർശനമായ നിബന്ധനകൾ പാലിച്ചാണ് ഈ ചിത്രങ്ങൾ യോഗ്യത നേടിയത്. 2025-ൽ പുറത്തിറങ്ങിയ ഈ ചിത്രങ്ങൾ യുഎസിലെ പ്രധാന മാർക്കറ്റുകളിൽ നിശ്ചിത ദിവസം പ്രദർശിപ്പിക്കണമെന്ന നിബന്ധനയും പൂർത്തിയാക്കിയിട്ടുണ്ട്.
റിഷബ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര: ചാപ്റ്റർ 1' തുളുനാട്ടിലെ ദൈവത്തനിമയുടെയും കടംബ രാജവംശത്തിന്റെയും പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. അതേസമയം, അനുപം ഖേർ സംവിധാനം ചെയ്ത 'തൻവി ദ ഗ്രേറ്റ്' ഓട്ടിസം ബാധിച്ച ഒരു പെൺകുട്ടി ഇന്ത്യൻ ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്ന വൈകാരികമായ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. ഇതിന് പുറമെ നീരജ് ഘായ്‌വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' ആണ് ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക എൻട്രി. ജനുവരി 22-ന് ഓസ്കാർ നോമിനേഷനുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Two Indian feature films, Rishab Shetty’s 'Kantara: A Legend - Chapter 1' and Anupam Kher’s 'Tanvi The Great', have officially qualified for the Best Picture consideration list at the 98th Academy Awards. Among 201 global titles, these films met the Academy's strict eligibility criteria, including theatrical runs in major U.S. markets and inclusion standards. While 'Homebound' remains India's official entry for Best International Feature, the inclusion of these titles in the general Best Picture category marks a significant achievement for Indian cinema. The final Oscar nominations will be announced on January 22, 2026.