പക തീർക്കാൻ സഹോദരന്റെ വീടിന് തീയിടാൻ ശ്രമിച്ചു; പെട്രോൾ ദേഹത്ത് വീണ് യുവാവിന് ഗുരുതര പരിക്ക്; വീഡിയോ | Bengaluru fire incident

Bengaluru fire incident
Updated on

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് സ്വന്തം സഹോദരന്റെ വീടിന് തീയിടാൻ ശ്രമിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു (Bengaluru fire incident). കർണാടകയിലെ ഹോസ്കോട്ടിന് സമീപമുള്ള ഗോവിന്ദപുര ഗ്രാമത്തിൽ ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം. മുനിരാജു എന്നയാളാണ് തന്റെ ജ്യേഷ്ഠൻ രാമകൃഷ്ണയുടെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

വീടിന് ചുറ്റും പെട്രോൾ ഒഴിക്കുന്നതിനിടെ അബദ്ധത്തിൽ മുനിരാജുവിന്റെ കൈകളിലും വസ്ത്രങ്ങളിലും പെട്രോൾ വീണിരുന്നു. തുടർന്ന് തീ കൊളുത്തിയപ്പോൾ അത് പെട്ടെന്ന് പടരുകയും മുനിരാജുവിന്റെ ദേഹത്തേക്ക് ആളിപ്പടരുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് തീ അണച്ച് ഇയാളെ രക്ഷപ്പെടുത്തിയത്. മുനിരാജു വീടിന്റെ മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ചിട്ടി ഫണ്ട് ബിസിനസ്സിൽ ഉണ്ടായ നഷ്ടം നികത്താൻ കുടുംബ സ്വത്ത് വിൽക്കണമെന്ന് മുനിരാജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സഹോദരൻ രാമകൃഷ്ണ സമ്മതിക്കാതിരുന്നതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മുനിരാജുവിനെ ആദ്യം ഹോസ്കോട്ട് ആശുപത്രിയിലും പിന്നീട് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ തിരുമലഷെട്ടിഹള്ളി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Summary

A revenge attempt turned into a self-inflicted disaster in Karnataka's Govindapura village when a man named Muniraju accidentally caught fire while trying to burn down his elder brother's house. CCTV footage showed Muniraju locking the house from the outside and pouring petrol, but the flames quickly spread to his petrol-soaked clothes. The incident stemmed from a long-standing property dispute after Muniraju's chit fund business suffered losses. He is currently undergoing treatment for severe burns at Victoria Hospital in Bengaluru and faces attempted murder charges.

Related Stories

No stories found.
Times Kerala
timeskerala.com