വധഭീഷണി വകവയ്ക്കാതെ ഗവർണർ CV ആനന്ദ ബോസ്: തെരുവിലിറങ്ങി ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചു | Governor

പ്രത്യേക സുരക്ഷ ആവശ്യമില്ലെന്ന് അദ്ദേഹം നിലപാടെടുത്തു
വധഭീഷണി വകവയ്ക്കാതെ ഗവർണർ CV ആനന്ദ ബോസ്: തെരുവിലിറങ്ങി ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചു | Governor
Updated on

കൊൽക്കത്ത: തനിക്കെതിരെയുണ്ടായ വധഭീഷണിക്ക് മറുപടിയായി കനത്ത സുരക്ഷാ വലയങ്ങൾ ഭേദിച്ച് കൊൽക്കത്തയിലെ തെരുവിലിറങ്ങി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. ജനങ്ങളുമായി സംവദിച്ചും അവർക്കൊപ്പം ഭക്ഷണം പങ്കുവെച്ചുമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Governor CV Ananda Bose, despite death threats, went out on the streets)

ഗവർണറുടെ എ.ഡി.സിക്ക് ലഭിച്ച സന്ദേശത്തിലാണ് വധഭീഷണി ഉണ്ടായിരുന്നത്. ഉടൻതന്നെ ആഭ്യന്തര മന്ത്രാലയത്തെയും കൊൽക്കത്ത പോലീസിനെയും വിവരം അറിയിച്ചു.

ഭീഷണിയെത്തുടർന്ന് സുരക്ഷ വർധിപ്പിക്കാൻ അധികൃതർ ആലോചിച്ചെങ്കിലും, തനിക്ക് പ്രത്യേക സുരക്ഷ ആവശ്യമില്ലെന്ന് ആനന്ദബോസ് നിലപാടെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ നഗരത്തിലൂടെ നടന്ന് അദ്ദേഹം സാധാരണക്കാർക്കൊപ്പം ഭക്ഷണം കഴിച്ചു. ഭീഷണിയെ താൻ ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നൽകിയത്.കഴിഞ്ഞ ദിവസം എൻ.എസ്.എസിനെതിരെ (NSS) ആനന്ദബോസ് നടത്തിയ ചില വിമർശനങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com