Times Kerala

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ തുടരുന്ന സാഹചര്യത്തിൽ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

 
മുംബൈ
മും​ബൈ: ക​ന​ത്ത​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മും​ബൈ​യി​ൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​ വി​ടുകയുമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മും​ബൈ​യി​ലും പൂ​നെയിലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് താ​നേ, റാ​യ്ഗ​ഡ് ജി​ല്ല​ക​ളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ വെള്ളക്കെട്ട് അതിരൂക്ഷമാണ്. നഗരത്തിൽ ഇന്നലെ വെള്ളക്കെട്ട് രൂക്ഷമായതോടെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ടായിരുന്നു. ഇന്ന് സർവീസുകൾ പുനഃസ്ഥാപിച്ചു. 

Related Topics

Share this story