'രാജ്യത്തിൻ്റെ അന്തസ്സ് പണയപ്പെടുത്തി ലോകകപ്പിൽ പങ്കെടുക്കില്ല': ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ്, പ്രതിസന്ധി | World Cup

ഐസിസിയോട് കലഹിച്ച് ബംഗ്ലാദേശ്
We will not participate in the World Cup at the risk of jeopardizing the country's prestige, Bangladesh says it will not travel to India, crisis
Updated on

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര-കായിക ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി 20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഔദ്യോഗികമായി അറിയിച്ചു. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ (BCCI) നിർദ്ദേശം നൽകിയതാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരമെങ്കിലും, ഇതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.(We will not participate in the World Cup at the risk of jeopardizing the country's prestige, Bangladesh says it will not travel to India, crisis)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 9.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ തീരുമാനിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ കടുത്ത നടപടിയെന്നാണ് സൂചന. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ വിള്ളൽ വീണത്.

ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ഐസിസിയോട് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം തള്ളി. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്റുകൾ നഷ്ടപ്പെടുമെന്ന നിലപാടിലാണ് ഐസിസി. എന്നാൽ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ബംഗ്ലാദേശ് സ്‌പോർട്‌സ് അഡ്വൈസർ ആസിഫ് നസ്രുൾ വ്യക്തമാക്കി.

"രാജ്യത്തിന്റെ അന്തസ്സ് പണയപ്പെടുത്തി ലോകകപ്പിൽ പങ്കെടുക്കില്ല. താരങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇന്ത്യയിൽ സുരക്ഷയുണ്ടാകുമെന്ന് കരുതുന്നില്ല," അദ്ദേഹം പ്രതികരിച്ചു. മുസ്തഫിസുറിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം ചെയ്യുന്നതിന് സർക്കാർ അനിശ്ചിതകാല നിരോധനം ഏർപ്പെടുത്തി. ജനുവരി അഞ്ചിനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. പൊതുജനങ്ങളുടെ വികാരം കണക്കിലെടുത്താണ് സ്പോർട്സ് മന്ത്രാലയത്തിന്റെ ഈ കടുത്ത നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com