'വിജയ് തള്ളിക്കളയാൻ ആകാത്ത രാഷ്ട്രീയ ശക്തി': പ്രശംസയുമായി AICC നേതാവ് പ്രവീൺ ചക്രവർത്തി | Vijay

അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Vijay is a political force that cannot be ignored, praises AICC leader
Updated on

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തമിഴ്‌നാട്ടിലെ വലിയൊരു രാഷ്ട്രീയ ശക്തിയാണെന്നും അത് ആർക്കും നിഷേധിക്കാനാവില്ലെന്നും എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി. അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(Vijay is a political force that cannot be ignored, praises AICC leader)

ജനങ്ങൾ വിജയ്‌യെ കാണാൻ എത്തുന്നത് വെറുമൊരു സിനിമാ നടൻ എന്ന നിലയിലല്ല, മറിച്ച് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലാണെന്ന് പ്രവീൺ പറഞ്ഞു. വിജയ്‌യെ കാണാൻ എത്തുന്നവരുടെ ആവേശത്തിൽ നിന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസക്തി വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ നിലവിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം തമിഴ്‌നാട് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കിടയിൽ ശക്തമാണ്.

Related Stories

No stories found.
Times Kerala
timeskerala.com