Times Kerala

 സാംസങ് സോൾവ് ഫോർ ടുമോറോ 50,000-ലധികം രജിസ്‌ട്രേഷനുകളുമായി 
മികച്ച പ്രതികരണം നേടുന്നു; അപേക്ഷകൾ മെയ് 31, 2023-ന് ക്ലോസ് ചെയ്യും; 
സമ്മാനത്തുകയായി 1.5 കോടി രൂപ നേടുന്ന ടോപ്പ് 3 ടീമുകൾ

 
 സാംസങ് സോൾവ് ഫോർ ടുമോറോ 50,000-ലധികം രജിസ്‌ട്രേഷനുകളുമായി  മികച്ച പ്രതികരണം നേടുന്നു; അപേക്ഷകൾ മെയ് 31, 2023-ന് ക്ലോസ് ചെയ്യും;  സമ്മാനത്തുകയായി 1.5 കോടി രൂപ നേടുന്ന ടോപ്പ് 3 ടീമുകൾ
 

സാംസങ് ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ, ഇന്നൊവേഷൻ മത്സരമായ സോൾവ് ഫോർ ടുമാറോയിൽ ഇന്ത്യയിലുടനീളമുള്ള യുവാക്കളിൽ നിന്നും 50,000-ലധികം രജിസ്ട്രേഷനുകളുമായി ആവേശകരമായ പങ്കാളിത്തം നേടി. യുവാക്കൾ, പ്രത്യേകിച്ച് ബെഗുസരായ്, ചിത്രദുർഗ, ധാർവാഡ്, ഗുൽബർഗ, ജൽപാഗുഡി, ഖുർദ, നോർത്ത് 24 പർഗാനാസ്, മധുബനി, പത്തനംതിട്ട തുടങ്ങിയ രാജ്യത്തെ ചെറുപട്ടണങ്ങളിൽ നിന്നുള്ള യുവാക്കൾ അവരുടെ ആശയങ്ങൾ അയച്ചു. ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിൽ നല്ല സാമൂഹിക സ്വാധീനം ചെലുത്തുന്ന, യഥാർത്ഥ ലോക പ്രശ്നങ്ങൾ പരിഹരിക്കാൻ നൂതന സാങ്കേതിക പ്രതിവിധികൾ കണ്ടെത്താനുള്ള വർധിച്ച അഭിലാഷം എടുത്തുകാട്ടുന്നതാണ് അവ.

തങ്ങളുടെ ആശയങ്ങൾക്ക് ആവിഷ്ക്കാരം നൽകാൻ മത്സരത്തിലെ ടോപ്പ് 3 ടീമുകൾക്ക് 1.5 കോടി രൂപ നേടാൻ അവസരം. യുവാക്കൾക്ക് 2023 മെയ് 31 വൈകിട്ട് 5 മണി വരെ സോൾവ് ഫോർ ടുമോറോയ്ക്ക് www.samsung.com/in/solvefortomorrow യിൽ അപേക്ഷിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാൻഡിന്‍റെ ഫ്ലാഗ്ഷിപ്പ് CSR പ്രോഗ്രാം നൂതനമായ പരിഹാരങ്ങളുടെ ശക്തിയും ജീവിതത്തെ പരിവർത്തനം ചെയ്യാനുള്ള അവയുടെ കഴിവും അംഗീകരിക്കുന്നു, 16-22 വയസ് പ്രായമുള്ള യുവാക്കളിൽ നിന്ന് വിദ്യാഭ്യാസം & പഠനം, പരിസ്ഥിതി & സുസ്ഥിരത, ആരോഗ്യം & വെൽനെസ്, വൈവിധ്യവും & ഉൾപ്പെടുത്തൽ എന്നീ 4 പ്രധാന തീമുകളിൽ ആശയങ്ങൾ ക്ഷണിക്കുന്നു.

ഇതുവരെ, 49% ആശയങ്ങൾ വിദ്യാഭ്യാസം & പഠനം എന്ന പ്രമേയത്തിലാണ് വന്നത്, അതേസമയം 28% യുവാക്കൾ പരിസ്ഥിതി & സുസ്ഥിരത എന്നതാണ് നൂതന ആശയങ്ങൾക്ക് പിന്നിലെ പ്രമേയമായി തിരഞ്ഞെടുത്തത്. 18% അപേക്ഷകൾ ആരോഗ്യം & ക്ഷേമം എന്ന വിഷയത്തിലും 5% വൈവിധ്യം & ഉൾപ്പെടുത്തൽ എന്ന വിഷയത്തിലുമാണ് വന്നത്. അപേക്ഷ അയച്ചവരിൽ 73% പേരും 18-22 വയസ് പ്രായ വിഭാഗത്തിൽ പെടുന്നവരാണ്.

ഇ-മാലിന്യ സംസ്കരണം, സമുദ്ര പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം, സർക്യുലർ സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കാർഷിക വിളവ്, ശുദ്ധജലം ലഭ്യമാക്കൽ, ആരോഗ്യ പരിചരണ ചെലവ്, മാനസികാരോഗ്യം, അപകടം തടയൽ, സ്കൂളുകളിലും കോളേജുകളിലും അദ്യാപന സംവിധാനം മെച്ചപ്പെടുത്തൽ, ഗ്രാമപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ  സൃഷ്ടിക്കൽ എന്നിവയെ ചുറ്റിപ്പറ്റിയുള്ള യഥാർത്ഥ ലോക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള യുവാക്കൾ അവരുടെ ആശയങ്ങൾ അയച്ചു തന്നു.

അടുത്ത ഘട്ടമെന്ന നിലയിൽ, ലഭിച്ച അപേക്ഷകളിൽ നിന്ന് മികച്ച 30 ടീമുകളെ (വ്യക്തികൾ അല്ലെങ്കിൽ 3 അംഗങ്ങൾ വരെയുള്ള ടീമുകൾ) സാംസങ് തിരഞ്ഞെടുക്കും. ഈ മികച്ച 30 ടീമുകളെ സാംസങും അതിന്‍റെ പങ്കാളികളായ IIT ഡൽഹിയിലെ ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (FITT), IIT ഡൽഹിയിലെ റെസിഡൻഷ്യൽ ബൂട്ട്ക്യാമ്പിൽ MeitY സ്റ്റാർട്ടപ്പ് ഹബ്ബ് എന്നിവരും പരിശീലിപ്പിക്കുകയും മെന്‍റർ ചെയ്യും, പങ്കെടുക്കുന്നവരെ അവരുടെ ആശയങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.

മികച്ച 30 ടീമുകൾക്ക് പ്രാരംഭ പ്രോട്ടോടൈപ്പുകൾ സൃഷ്ടിക്കാൻ 20,000 രൂപ വീതം ലഭിക്കും, തുടർന്ന് FITT, IIT ഡൽഹി, MeitY സ്റ്റാർട്ടപ്പ് ഹബ്ബ് എന്നിവിടങ്ങളിൽ നിന്നുള്ള യുവ സാംസങ് ജീവനക്കാരുടെയും വിദഗ്‍ധരുടെയും ജൂറിക്ക് അവരുടെ ആശയങ്ങൾ കൈമാറും. ഈ ജൂറി ഫൈനലിലേക്ക് ടോപ്പ് 10 ടീമുകളെ തിരഞ്ഞെടുക്കും. ജൂറി അംഗങ്ങളിൽ നിന്നും മെന്‍റർമാരിൽ നിന്നുമുള്ള ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി അവരുടെ പ്രോട്ടോടൈപ്പുകൾ മെച്ചപ്പെടുത്തുന്നതിന് ടോപ്പ് 10 ടീമുകൾക്ക് ഓരോന്നിനും 100,000 രൂപ വീതം ലഭിക്കും.

ഈ ടീമുകൾക്ക് സാംസങ് ഇന്ത്യയുടെ ഓഫീസുകൾ, അതിന്റെ ഗവേഷണ-വികസന കേന്ദ്രങ്ങൾ, ഡിസൈൻ സെന്റർ, ബെംഗളൂരുവിലെ സാംസങ് ഓപ്പറ ഹൗസ് എന്നിവ സന്ദർശിക്കാനുള്ള അവസരം ലഭിക്കും, അവിടെ അവർ യുവ സാംസങ് ജീവനക്കാരുമായും ഗവേഷകരുമായും സംവദിക്കും.

1.5 കോടി രൂപ സമ്മാനത്തുകയും ആകര്‍ഷകമായ സാംസങ് ഉൽപ്പന്നങ്ങളും നേടാന്‍ അവസരം ലഭിക്കുന്ന മൂന്ന് ദേശീയ ജേതാക്കളുടെ മഹത്തായ പ്രഖ്യാപനത്തോടെയാണ് വാർഷിക പരിപാടി അവസാനിക്കുക.

2010-ൽ US ൽ ആദ്യമായി ലോഞ്ച് ചെയ്ത സോൾവ് ഫോർ ടുമാറോ നിലവിൽ ആഗോളതലത്തിൽ 63 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു, ലോകമെമ്പാടും 2.3 ദശലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തു.
 

Related Topics

Share this story