‘സല്‍മാന്‍ ഖാന്‍ പേടിക്കേണ്ട, സുരക്ഷയൊരുക്കുന്നത് മോദിയും അമിത് ഷായുമാണ്’: കങ്കണ റണൗത്ത്
May 2, 2023, 18:39 IST

മുംബൈ: തനിക്ക് ഇന്ത്യയിൽ വധഭീഷണിയുണ്ടെന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി കങ്കണ റണൗത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും കങ്കണ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സൽമാൻ ഖാന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
‘ഞങ്ങൾ അഭിനേതാക്കളാണ്, സൽമാൻ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട്, അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. അതിനാൽ ഭയപ്പെടേണ്ട കാര്യമില്ല. എനിക്ക് നേരെ വധഭീഷണി ഉണ്ടായപ്പോള്‍ എനിക്കും സർക്കാർ സുരക്ഷ നൽകി. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. ഞങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല,’- കങ്കണ പറഞ്ഞു.
