കനറാ ബാങ്കിന് പിഴ ചുമത്തി ആർബിഐ

പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് അർഹതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ നിരവധി സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറക്കുകയും നിരവധി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിൽ ഡമ്മി മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമിന് കീഴിൽ സ്വീകരിച്ച നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായി ആർബിഐ കണ്ടെത്തിയതോടെ ആർബിഐ കാനറ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയായിരുന്നു. ബാങ്കിന്റെ മറുപടികൾ പരിഗണിച്ച ശേഷം, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം സാധൂകരിക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നുമുള്ള നിഗമനത്തിൽ എത്തിയതായി ആർബിഐ അറിയിച്ചു. അതേസമയം കനറാ ബാങ്കിന് പിഴ ചുമത്തുന്നത് റെഗുലേറ്ററി നിയമങ്ങൾ പാലിക്കാത്തതിന്റെ റിലാണെന്നും ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നും ആർബിഐ വ്യക്തമാക്കി.