Times Kerala

 രാജീവ് ​ഗാന്ധി വധക്കേസ്: വിട്ടയച്ച മൂന്ന് പ്രതികൾ ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും 

 
 രാജീവ് ​ഗാന്ധി വധക്കേസ്: വിട്ടയച്ച മൂന്ന് പ്രതികൾ ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും 
 ചെന്നൈ: രാജീവ് ​ഗാന്ധി വധക്കേസിൽ വിട്ടയച്ച മൂന്ന് പ്രതികൾ ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. മുരുകൻ (ശ്രീഹരൻ), ജയകുമാർ, റോബർട്ട് പയസ് എന്നിവരാണ് . ചെന്നൈയിൽ നിന്ന് വിമാനമാർഗ്ഗം ശ്രീലങ്കയിലേക്ക് തിരിക്കുന്നത്. കഴിഞ്ഞ രാത്രി 11.15ന് പൊലീസ് വാഹനത്തിൽ ഇവരെ ചെന്നൈയിൽ എത്തിച്ചിരുന്നു. മുരുകനുൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ മാസമാണ് ശ്രീലങ്കൻ ഹൈക്കമീഷണർ യാത്രാരേഖകൾ അനുവ​ദിച്ചത്.2022 നവംബറിലാണ് കേസിൽ 7 പ്രതികളെ സുപ്രീംകോടതി വെറുതെ വിട്ടത്. ജയിൽമോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ ക്യാമ്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. മറ്റൊരു പ്രതിയായ ശാന്തൻ ശ്രീലങ്കയിലേക്ക് തിരിക്കാനിരിക്കെ മരണമടഞ്ഞിരുന്നു. പേരറിവാളൻ, രവിചന്ദ്രൻ, നളിനി എന്നിവരാണ് കേസിൽ ജയിൽമോചിതരായ മറ്റ് പ്രതികൾ.

Related Topics

Share this story