ഗയ: ഭൂമി തർക്കത്തെത്തുടർന്ന് സ്വന്തം സഹോദരനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം (Bihar Crime News). ബിഹാറിലെ ഗയ ജില്ലയിലുള്ള ബോധ്ഗയ പോലീസ് സ്റ്റേഷൻ പരിധിയിലെ അമവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ ദമ്പതികൾക്കും ഇവരുടെ കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ഗയയിലെ മഗധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച പുലർച്ചെ ഏകദേശം 2:30-ഓടെയാണ് സംഭവം നടന്നത്. ഇരകളായ റാണ കുലേശ്വറും കുടുംബവും മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. കുലേശ്വറിന്റെ മൂത്ത സഹോദരൻ മുകേഷ് കുമാറും ഭാര്യയും ചേർന്നാണ് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീടിന്റെ ജനാലയിലൂടെ മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. കുടുംബത്തിന്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇവരെ വീടിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
സഹോദരങ്ങൾക്കിടയിൽ ദീർഘകാലമായി നിലനിന്നിരുന്ന ഭൂമി തർക്കമാണ് അക്രമത്തിന് കാരണമെന്ന് പരിക്കേറ്റ നീലു കുമാരി പറഞ്ഞു. കുലേശ്വറിന്റെ കൈവശം ഒരിഞ്ച് ഭൂമി കൂടുതലുണ്ടെന്ന് ആരോപിച്ചായിരുന്നു മുകേഷ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നത്. മുൻപും ഈ വിഷയത്തിൽ വീട്ടിൽ മർദ്ദനവും വഴക്കും നടന്നിരുന്നതായി പരിക്കേറ്റവർ വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത ബോധ്ഗയ പോലീസ് ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
In a horrific incident in Bihar's Gaya district, a man and his wife allegedly set fire to his younger brother’s family over a land dispute. The victims, including a couple and their child, were sleeping when the attackers poured petrol through a window and ignited it. All three sustained severe burns and are currently undergoing treatment, while police are searching for the absconding accused.